Currency

വൈദ്യുതി ലാഭിക്കാന്‍ എല്‍ഇഡി പ്രചാരണവുമായി മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, February 19, 2019 1:49 pm

കുവൈത്ത് സിറ്റി: വൈദ്യുതി ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഇഡി ബള്‍ബുകള്‍ വ്യാപമാക്കുന്നതിന് വൈദ്യുതി ജലം മന്ത്രാലയത്തിന്റെ പ്രചാരണം. ഇതിന്റെ ഭാഗമായി റൗദ, ഹവല്ലി കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഊര്‍ജം ലാഭിക്കാനാകുന്ന ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ വൈദ്യുതി നിയന്ത്രണം ഫലവത്താക്കണമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി പറഞ്ഞു.

മികച്ച നിലവാരമുള്ള എല്‍ഇഡി ബള്‍ബുകളുമായി ഒട്ടേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളാകുന്നുണ്ട്. വൈദ്യുതി ലാഭിക്കുന്നതിനെക്കുറിച്ച് ക്ലാസുകളും ഉപഭോക്താക്കള്‍ക്ക് നല്‍കും. വൈദ്യുതി ഉല്‍പാദനത്തിനും ജലസംസ്‌കരണത്തിനും ഭീമമായ തുകയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നത് തുച്ഛമായ തുകയാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉപയോഗ നിയന്ത്രണത്തിന് ഓരോരുത്തരും തയാറാകണം. 30% ഡിസ്‌കൗണ്ടിലാണ് എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x