
റിയാദ്: സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍വത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രി. പരിഷ്‌കരിച്ച തൊഴില്‍ കരാറില്‍ മുന്ന് സേവനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സ്വകാര്യമേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വികസിപ്പിക്കുക, പുനരധിവാസ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ വിപണിയിലെ മത്സരാധിഷ്ഠിത സാഹചര്യം വളര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കും മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി സ്വകാര്യ മേഖലയുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
എക്സിറ്റ് വിസ, എക്സിറ്റ് – റീ എന്‍ട്രി വിസ, ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്കുള്ള തൊഴിലാളിയുടെ കൈമാറ്റം തുടങ്ങിയ സേവനങ്ങള്‍ തൊഴില്‍ കരാറിന്റെ പരിഷ്‌കരിച്ച കരടിലുള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വല്‍ക്കരിക്കുന്നതോടെ, തൊഴിലാളിക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ കരാര്‍ വായിക്കുവാനും വ്യവസ്ഥകളില്‍ യോജിക്കുന്നപക്ഷം കരാര്‍ രൂപപ്പെടുത്തുവാനും സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.