
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 58,000 പുതിയ വിദേശികള്‍ തൊഴില്‍മേഖലയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. 8,562 സ്വദേശികളടക്കം 66,562 പേരാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടിയത്. വിദേശികളില്‍ 11,394 പേര്‍ ഗാര്‍ഹികത്തൊഴിലാളികളാണ്. ഇതോടെ രാജ്യത്തുള്ള ആകെ ഗാര്‍ഹികത്തൊഴിലാളികള്‍ 6,48,000 ആയി.
ഗാര്‍ഹിക തൊഴിലാളികളടക്കം കുവൈത്തിലെ വിദേശികളുടെ എണ്ണം 23.8 ലക്ഷം എത്തിയതായി അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ 1,23,000 വിദേശികളാണുള്ളത്. സ്വകാര്യ മേഖലയില്‍ കുവൈത്തികള്‍ ഒരു വര്‍ഷത്തിനിടെ 695 എണ്ണം മാത്രമാണ് കൂടിയത്. സര്‍ക്കാര്‍ ആവുന്നത്ര പ്രോത്സാഹന നടപടികളും സഹായങ്ങളും ചെയ്തിട്ടും സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് സ്വദേശികളെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന ആകെ സ്വദേശികളുടെ എണ്ണം 63104 മാത്രമാണ്. അതേസമയം, പൊതുമേഖലയില്‍ ഇത് 3,35,000 ആണ്. കഴിഞ്ഞ വര്‍ഷം പൊതുമേഖലയില്‍ 7,867 കുവൈത്തികള്‍ വര്‍ധിച്ചു. സ്വദേശിവത്കരണ നടപടികളുടെ ഫലമായി പൊതുമേഖലയില്‍ കഴിഞ്ഞ വര്‍ഷം 987 വിദേശികള്‍ കുറയുകയാണ് ചെയ്തത്. മൊത്തം തൊഴില്‍ വിപണിയിലെ സ്വദേശികളുടെ തോത് 17 ശതമാനമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.