
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് ശുറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ സ്വദേശിവത്കരണം അസാധ്യമായ തൊഴിലുകളിലും സഥാപനങ്ങളിലും ലെവി ഏര്‍പ്പെടുത്തരുതെന്നാണ് ശുറാ നിര്‍ദേശിച്ചത്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ലെവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ആളോഹരി വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ശൂറയില്‍ ലെവി വിഷയം നിര്‍ദേശിച്ച ശൂറയിലെ സാമൂഹ്യ, കുടുംബകാര്യ സമിതി വനിത അംഗം റാഇദ അബുനയാന്‍ പറഞ്ഞു. ആളോഹരി വരുമാനം 20 മുതല്‍ 35 ശതമാനം വരെ ഉയര്‍ത്തണമെന്നതാണ് സൗദി വിഷന്‍ 2030 ലക്ഷ്യമാക്കുന്നതെന്നും റാഇദ പാഞ്ഞു.
ചാരിറ്റി സ്ഥാപനങ്ങളെയും ലെവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശൂറ അഭിപ്രായപ്പെട്ടു. തൊഴില്‍ മന്ത്രാലയത്തിന്റെ പഠനത്തില്‍ ഇതും ഉള്‍പെട്ടിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.