Currency

ഹജ്ജ് ക്വാട്ടയില്‍ വര്‍ധന; കാല്‍ലക്ഷം പേര്‍ക്ക് കൂടി അവസരം

സ്വന്തം ലേഖകന്‍Saturday, February 23, 2019 2:52 pm

റിയാദ്: ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാവുമെന്ന പ്രഖ്യാപനത്തോടെ കാല്‍ലക്ഷം പേര്‍ക്ക് കൂടി അധികമായി ഇന്ത്യയില്‍ നിന്ന് ഇത്തവണ മക്കയിലും മദീനയിലും എത്താനാവും. നേരത്തെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കായിരുന്നു അവസരം. ഇത്തവണ കൂടുതല്‍ പേര്‍ക്ക് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയുണ്ടായ പ്രഖ്യാപനം ഹജ്ജിന് അവസരം കാത്തിരിക്കുന്ന വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണ്. കോഴിക്കോട് നിന്നടക്കം ഇത്തവണ 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഉണ്ടാവുക. എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കാനായിട്ടില്ല.

കപ്പല്‍ മാര്‍ഗം ഇന്ത്യന്‍ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2020 ല്‍ ഇത് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അധികമായെത്തുന്നവരുടെ താമസം, യാത്ര ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x