
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സാമ്പത്തിക വികസന സമിതിക്ക് കീഴില്‍ പതിനേഴ് സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി ഉന്നതതല കമ്മറ്റി രൂപീകരിക്കും. കിരീടാവകാശി മൂഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ധ്യക്ഷനായ സാമ്പത്തിക വികസന സമിതിക്ക് കീഴിലാണ് ഉന്നതതല കമ്മറ്റി രൂപീകരിക്കുക. മന്ത്രിമാരുള്‍പ്പെടെ ഉന്നതതല പ്രധിനിധികള്‍ അംഗങ്ങളാകുന്നതാണ് കമ്മറ്റി.
വിഷന്‍ രണ്ടായിരത്തി മുപ്പതിന്റെ ഭാഗമായി സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് വേണ്ടിയാണ് പുതിയ കമ്മറ്റി രൂപീകരണം. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങളേയും, വിവിധ മേഖലകളെ തരം തിരിച്ച് പ്രത്യേകമായും പഠനം നടത്തും. തുടര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാവശ്യമായ സഹായ സഹകരണങ്ങളെ കുറിച്ച് പഠിച്ച് ശുപാര്‍ശ തയ്യാറാക്കും. പുതിയ കമ്മറ്റിയുടെ രൂപീകരണം, സ്വകാര്യമേഖലക്ക് പുത്തനുണര്‍വ്വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.