
കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 161 തടവുകാര്‍ക്ക് ജയില്‍ മോചനം. അമീരി കാരുണ്യത്തിന്റെ ഭാഗമായി തിങ്കളാഴ്ച മോചിപ്പിച്ച തടവുകാരില്‍ സ്വദേശികളും വിദേശികളും ഇളവിന് അര്‍ഹത ലഭിച്ചവരിലുണ്ട്. 545 തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കുകയും, 87 പേരെ നാടുകടത്തലില്‍ നിന്ന് ഒഴിവാകുകയും ചെയ്തിട്ടുണ്ട്. പിഴ ശിക്ഷ വിധിക്കപ്പെട്ട 1096 പേര്‍ക്ക് പിഴ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
തടവുകാലത്തെ നല്ലനടപ്പ് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് മോചനം നല്‍കുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇത്തവണ മാറ്റം വരുത്തിയിരുന്നു. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവരെ ഇളവിന് പരിഗണിക്കാറില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.