Currency

സൗദി ഒരാഴ്ചക്കിടെ രണ്ടേകാല്‍ ലക്ഷം ഉംറ വിസകള്‍ അനുവദിച്ചു

സ്വന്തം ലേഖകന്‍Tuesday, February 26, 2019 2:12 pm

റിയാദ്: ഒരാഴ്ചക്കിടെ രണ്ടേകാല്‍ ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി സൗദി അറേബ്യ. കഴിഞ്ഞ സെപ്തംബറിനു ശേഷം ഇതുവരെ ആകെ 41,16,827 ഉംറ വിസകളാണ് അനുവദിച്ചത്. ഇതില്‍ 36,72,648 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിക്കാനെത്തി. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ എത്തിയത് 3,91,087 തീര്‍ത്ഥാടകരാണെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു.

പാകിസ്ഥാനില്‍ നിന്ന് 9,10,028 തീര്‍ത്ഥാടകരും ഇന്തോനേഷ്യയില്‍ നിന്ന് 5,96,970 തീര്‍ത്ഥാടകരും അഞ്ചര മാസത്തിനിടെ ഉംറ നിര്‍വ്വഹിക്കാന്‍ എത്തി. അതേസമയം മന്ത്രാലയം വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാനെത്തിയ അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x