
അബൂദബി: യു.എ.ഇയില്‍ 5000 ഭക്ഷ്യോല്പന്നങ്ങള്ക്ക് 70 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. 14ാമത് ഗള്‍ഫ് ഉപഭോക്തൃ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഇളവ് വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് അവസാനം വരെ ലഭിക്കും. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകള്‍ നിരീക്ഷിക്കുകയും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
വ്യാജമായ ഇടപാടുകളോ ഇളവുകളോ ശ്രദ്ധയില്‍ പെട്ടാല്‍ വകുപ്പിനെ അറിയിക്കണം. മാര്‍ച്ച് മാസം മുഴുവന്‍ രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി വരെ വകുപ്പിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതായും സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഹാഷിം ആല് നുഐമി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.