
മനാമ: പതിനാറ് ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ബഹ്റൈന്‍. അതോറിറ്റി നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ആശുപത്രികള്‍ക്കാണ് അംഗീകാര പത്രം നല്‍കിയത്. നാഷണല്‍ റഗുലേറ്ററി അതോറിറ്റി ഫോര്‍ ഹെല്‍ത്ത് സര്‍വീസ് ആന്റ് പ്രൊഫഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ കാര്യ സുപ്രീം ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ അദ്ധ്യക്ഷതയില്‍ അംവാജ് ഐലന്‍ഡിലെ ദി ഗ്രോവ് ഹോട്ടലില്‍ ആയിരുന്നു ചടങ്ങ്. വിവിധ ആശുപത്രി മേധാവികളും ആരോഗ്യ രംഗത്തെ പ്രമുഖരുമടങ്ങുന്നവരും ചടങ്ങില്‍ പങ്കെടുത്തു. ബഹ്റൈനിലെ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിന് അതോറിറ്റിയുടെ പ്ലാറ്റിനം അക്രഡിറ്റേഷന് ലഭിച്ചു.
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡത്തിലേക്ക് ആശുപത്രികള്‍ ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1238 നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 882 നിര്‍ദേശങ്ങളും അടിസ്ഥാന മാനദണ്ഡങ്ങളില്പെട്ടതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.