
റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പൊതു ഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ പൊതു ഗതാഗത സംവിധാനത്തിന് കീഴിലുള്ള മുഴുവന്‍ ബസുകളും ഉടന്‍ പിന്‍വലിക്കും. പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. പുതുതായി നടപ്പിലാക്കുന്ന ജി.സി.സി റെയില്‍വെ പദ്ധതി കിഴക്കന്‍ പ്രവിശ്യയിലെ മൂന്ന് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും ധാരണയായി.
പുതിയ ബസുകള്‍ എത്തിയതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും റെയില്‍വെ അതോറിറ്റിയുടെയും ചുമതല വഹിക്കുന്ന ഡോക്ടര്‍ റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയ ബസുകളായിരിക്കും പുതിയവയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പദ്ധതി നടപ്പിലാക്കി വരികയാണ്. യാത്രക്കാര്‍ക്ക് ന്യായമായ ചിലവില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.