Currency

സൗദിയില്‍ കാലാവസ്ഥാമാറ്റം; ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, March 2, 2019 1:46 pm

റിയാദ്: സൗദിയില്‍ വീണ്ടും കാലാവസ്ഥാമാറ്റം. റിയാദില്‍ അതിശക്തമായ പൊടിക്കാറ്റ്. വാഹനം ഓടിക്കുന്നവരും വാരാന്ത്യമായതിനാല്‍ കുടുംബമായി പുറത്തുപോകുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കി. ശ്വാസ തടസം പോലുള്ള അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും ജനങ്ങള്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നു അധികൃതര്‍ നിര്‍ദ്ദേശിച്ചു.

തലസ്ഥാനമായ റിയാദില്‍ 30 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇന്നലെ ഉച്ചക്ക് ശേഷം പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. രാജ്യത്ത് മറ്റു പ്രവിശ്യകളിലും ഇന്ന് പൊടിക്കാറ്റ് അനുഭവപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമും ജുബൈലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇന്ന് ഉച്ചമുതല്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടു. എന്നാല്‍ പൊടിക്കാറ്റ് വ്യോമ ഗതാഗതത്തെ ബാധിച്ചതായി റിപ്പോര്‍ട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x