Currency

ഒമാനില്‍ വിനോദസഞ്ചാര മേഖലയിലേക്കും സ്വദേശിവത്കരണം

സ്വന്തം ലേഖകന്‍Sunday, March 3, 2019 12:05 pm

മസ്‌കറ്റ്: ഒമാനില്‍ വിനോദസഞ്ചാര മേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന രണ്ടു വര്‍ഷങ്ങളില്‍ ആയി 6552 ഹോട്ടല്‍ മുറികളുടെ പണികള്‍ പൂര്‍ത്തിയാകും. ഇവയില്‍ നിന്ന് 4586 തൊഴില്‍ അവസരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും തുടര്‍ന്ന് ഇരുപത്തി അയ്യായിരത്തില്‍ കുറയാതെയുള്ള തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുമെന്നും ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മഹാരസി മജ്ലിസ് ശൂറയില്‍ പറഞ്ഞു.

ടൂറിസം മേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് സ്വദേശികള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം മേഖലയില്‍ സ്വദേശിവല്‍ക്കരണ തോത് 2018 ഇല്‍ 42 ശതമാനം ആയിരുന്നു. ഈ വര്‍ഷം 43 ശതമാനവും. 2020 ആകുമ്പോള്‍ 44 ശതമാനത്തില്‍ എത്തുമെന്നും മന്ത്രി അഹമ്മദ് മഹാരസി പറഞ്ഞു.

സ്വദേശികളോടൊപ്പം വിദേശികള്‍ക്കും ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകും. ഒമാന്റെ ടൂറിസം മേഖലയില്‍ 2040 ആകുമ്പോള്‍ 19 ശതകോടി ഒമാനി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അഹമ്മദ് മെഹര്‍സി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x