Currency

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനെ അബുദാബി പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

സ്വന്തം ലേഖകന്‍Monday, March 4, 2019 12:02 pm

അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനെ അബുദാബി പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ദുബായ് വിമാനത്താവളത്തില്‍ പ്രത്യേക എയര്‍ ആംബുലന്‍സ് എത്തിച്ചാണ് 70 വയസുകാരനെ അബുദാബിയിലെ അല്‍ മഫ്റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഒമാനില്‍ വെച്ചാണ് ഇന്ത്യന്‍ പൗരന് അപകടം ഉണ്ടായത്. അപകടത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ കൊണ്ടുവന്ന ശേഷം അവിടെ നിന്ന് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകായിരുന്നുവെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x