Currency

അല്‍മഖ്തയില്‍നിന്നും സൗജന്യ ബസ് സര്‍വീസ് ഹെയ്ല്‍ ആന്‍ഡ് റൈഡ് തുടങ്ങി

സ്വന്തം ലേഖകന്‍Tuesday, March 5, 2019 2:40 pm

അബുദാബി: സൗജന്യ ബസ് സേവനം ഹെയ്ല്‍ ആന്‍ഡ് റൈഡ് ആരംഭിച്ചു. അല്‍ഖോര്‍ സ്ട്രീറ്റില്‍ നിന്നും ഗതാഗത വകുപ്പ് മുഖ്യ ആസ്ഥാനം വഴി കോ ഓപ്പറേറ്റിവ് സൊസൈറ്റി സൂപ്പര്‍മാര്‍ക്കറ്റ്, അല്‍മഖ്ത റോഡ് 22, അല്‍ഖോര്‍ റൂട്ടുകളില്‍ രണ്ടു ബസുകളാണ് സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടുമായിരിക്കും സേവനം.

ആദ്യത്തെ ബസ് രാവിലെ 6.30നും അവസാന ബസ് രാത്രി 8 നുമായിരിക്കും. നിലവില്‍ മുസഫ്ഫ, ഖലീഫ സിറ്റി എന്നിവിടങ്ങലും സൗജന്യ ബസ് സേവനമുണ്ട്. പൊതുഗതാഗത സേവനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മേഖലകളിലേക്ക് സൗജന്യ ബസ് സേവനം ഏര്‍പ്പെടുത്തുന്നതെന്ന് ഗതാഗത വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x