
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കു സിവില്‍ ഐഡി നിര്‍ബന്ധമാക്കുന്നു. ഇഖാമ വിവരങ്ങള്‍ പാസ്പ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പത്തു മുതല്‍ ഗാര്‍ഹിക വിസയിലുള്ളവര്‍ക്കാണ് സ്റ്റിക്കര്‍ ഒഴിവാക്കുന്നത്. പിന്നീട് താത്കാലിക ഇഖാമ ഒഴികെയുള്ള മുഴുവന്‍ ഇഖാമ കാറ്റഗറികള്‍ക്കും ബാധകമാകും. ഇഖാമ സ്റ്റിക്കറിന് പകരം ഇഖാമ പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ സിവില്‍ ഐഡിയില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് പരിഷ്കരണം.
ഇതോടെ വിദേശികള്‍ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാകും. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് പരിഷ്കരണം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ് ആഭ്യന്തരമന്ത്രാലയം. കാലാവധി തീരുന്നതിനു രണ്ടു മാസം മുന്‍പ് തന്നെ ഇഖാമ പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.