Currency

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികള്‍ സമയബന്ധിതമാക്കുന്നു

സ്വന്തം ലേഖകന്‍Monday, March 11, 2019 12:44 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികള്‍ സമയബന്ധിതമാക്കുന്നു. സമയബന്ധിതമായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍നിന്ന് ഒഴിവാക്കപ്പെടുന്ന വിദേശികള്‍ക്ക് ഇതിനകം വിവരം നല്‍കിയിട്ടുണ്ട്. മരവിപ്പിക്കേണ്ട തസ്തികകള്‍ ഏതൊക്കെയാണെന്നും പിരിച്ചു വിടേണ്ട വിദേശികള്‍ ആരൊക്കെയാണെന്നതും സംബന്ധിച്ച പട്ടിക ഓരോ വകുപ്പുകളും നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഈ പട്ടികയിലുള്‍പ്പെട്ടവരെ ഘട്ടം ഘട്ടമായി ഒഴിവാക്കിയാണ് പകരം സ്വദേശികളെ നിയമിക്കുക.

എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം ബാധകമാണെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കേണ്ട സ്വദേശിവത്ക്കരണത്തിന് കമ്മീഷന്‍ തോത് നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയമുള്‍പ്പെടെ പൊതുമേഖലയിലെ ഒരു വകുപ്പിനും ഇതില്‍ ഇളവ് നല്‍കില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x