Currency

കുവൈത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീട് കയറി പരിശോധനക്ക് അനുമതി

സ്വന്തം ലേഖകന്‍Monday, March 11, 2019 12:57 pm

കുവൈത്ത് സിറ്റി:കുവൈത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു രാത്രി വീടു കയറി പരിശോധന നടത്താമെന്നു കോടതി വിധി. പരിശോധനകള്‍ നടത്തേണ്ടത് പകല്‍ സമയത്താവണമെന്നുള്ള ക്രിമിനല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 85 അടിയന്തര സാഹചര്യത്തില്‍ ബാധകമാവില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മതിയായ അനുമതിയോടെ രാത്രികളിലും വീടുകയറി പരിശോധന നടത്താവുന്നതാണെന്നു കോടതി ഉത്തരവിട്ടത്.

ആയുധം കൈവശം വെച്ചതിന്റെ പേരില്‍ മൂന്ന് സ്വദേശികള്‍ക്കെതിരായ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായത്. ആയുധം പിടിച്ചെടുക്കുന്നതിനായി പൊലീസ് രാത്രി സമയത്തു കുറ്റക്കാരിലൊരാളുടെ വീട്ടില്‍ റെയിഡ് നടത്തിയതിനെ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു വ്യക്തികളുടെ സ്വകാര്യതക്കെതിരാണ് രാത്രിയിലെ പരിശോധനയെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇത് അംഗീകരിച്ചതിനൊപ്പം തന്നെ കുറ്റകൃത്യം തടയുകയെന്നത് ഏറ്റവും പ്രധാനമാണെന്ന് കോടതി വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x