
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് പ്രത്യേക നികുതി ഏര്പ്പടുത്തുന്നു. ‘എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് ചാര്‍ജ്’ എന്ന പേരിലുള്ള ടാക്സ് വഴി ഓരോ യാത്രക്കാരനും എട്ടു ദിനാര്‍ അധികം നല്‍കേണ്ടി വരും. പുതിയ നികുതി ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നാണ് സൂചന. ടിക്കറ്റിങ് വേളയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ടിക്കറ്റില്‍ ‘എന്‍ ഫോര്‍’ എന്ന ടാക്സ് കോഡിലാണ് ഈ തുക രേഖപ്പെടുത്തുക. 60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാര്ക്കും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും രണ്ടു വിവയസ്സില് താഴെ പ്രായമുള്ള ശിശുക്കള്‍ക്കും പുതിയ ചാര്‍ജ് ബാധകമല്ല. കുവൈത്തില്‍ നിന്നും നാടുകടത്തപ്പെടുന്നവരെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.