
റിയാദ്: സൗദിയില്‍ മല്‍സ്യബന്ധന മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണ നടപടി നീട്ടിവെച്ചു. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സ്വദേശികളെ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് നടപടി. മല്‍സ്യ ബന്ധനത്തിന് പുറപ്പെടുന്ന ഓരോ ബോട്ടിലും ഒരു സ്വദേശി നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നതായിരുന്നു നിബന്ധന. സ്വദേശികളെ നിയമിക്കാത്ത ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാനുള്ള ലൈസന്‍സ് അനുവദിച്ചിരുന്നില്ല.
എന്നാല്‍ ആവശ്യമായ സ്വദേശികളെ കണ്ടെത്തുന്നതിന് സാവകാശം ആവശ്യപ്പെട്ട് ബോട്ടുടമകള്‍ മന്ത്രാലയത്തിനെ സമീപിച്ചിരുന്നു.ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷം പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയം തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്ന് മുതലാണ് മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്. രാജ്യത്തെ മല്‍സ്യ ബന്ധന മേഖലയില്‍ ഭൂരിഭാഗവും ഇന്ത്യ, ശ്രിലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.