
റിയാദ്: സൗദിയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം 2018 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു എട്ടു ശതമാനം വര്‍ദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത്.
2018 ല്‍ മാത്രം 9,98,60,000 പേരായിരുന്നു സൗദിയില്‍ വിമാനയാത്രക്കാര്‍. 7,41,893 വിമാനസര്‍വീസുകളിലായി 9,73,00,000 അന്താരാഷ്ട്ര യാത്രക്കാരും 29,935 ആഭ്യന്തര സര്‍വീസുകളിലായി 26 ലക്ഷം യാത്രക്കാരുമാണ് എത്തിയത്. 2017 വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 4 ശതമാനം വര്ദ്ധനവാണുണ്ടയത്.
മൊത്തം യാത്രക്കാരില്‍ 3,58,00,000 പേരും യാത്ര ചെയ്തത് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിംഗ് ഫഹദ് അന്തരാഷ്ട്ര വിമാനത്താവളം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.