Currency

അബുദാബിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു

സ്വന്തം ലേഖകന്‍Tuesday, March 19, 2019 12:33 pm

അബുദാബി: അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് നിര്‍ത്തിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ തിങ്കള്‍ മുതല്‍ അനിശ്ചിതകാലത്തേക്കാണ് സേവനം അവസാനിപ്പിക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ രണ്ടു രാജ്യാന്തര ഹബ്ബുകളിലൊന്നാണ് അബുദാബി.

അബുദാബി ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന് ഓഹരി പങ്കാളിത്തമുള്ള ജെറ്റ് എയര്‍വെയ്‌സ് ഇത്തിഹാദുമായി കോഡ്‌ഷെയറിങ് അടിസ്ഥാനത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് നിര്‍ത്തുന്നതെന്നും യാത്രക്കാര്‍ ഓഫിസുമായി ബന്ധപ്പെടണമെന്നുമാണ് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചത്. എന്നാല്‍ ജെറ്റ് എയര്‍വേസിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x