
അബുദാബി: രണ്ട് വനിതാ ജഡ്ജിമാരെ ആദ്യമായി യുഎഇ ഫെഡറല്‍ കോടതിയില്‍ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. യുഎഇ നീതിന്യായ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശിച്ചിരുന്നു. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അടുത്തിടെ യുഎഇ നിയമം കൊണ്ടുവന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.