
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയില്‍ ഇരുപതിനായിരത്തോളം അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവത്കരിക്കാനൊരുങ്ങി സൗദി. 2022ഓടെ ഇരുപതിനായിരത്തോളം (20,165) അക്കൗണ്ടിംഗ് തസ്തികകള്‍ സൗദിവത്കരിക്കാനാണ് പുതിയ നീക്കം. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.
അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലുമായി രാജ്യത്ത് 1,70,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ മേഖലയില്‍ ആകെ ജോലി ചെയ്യുന്നത് 4800 ഓളം സൗദികള്‍ മാത്രമാണ്. പ്രതിവര്‍ഷം 2016 തൊഴിലുകള്‍ വീതം നാല് വര്‍ഷം കൊണ്ട് 20,165 തസ്തികകളാണ് സൗദിവത്ക്കരിക്കുക. ഇതിനാവശ്യമായ രീതിയിലുള്ള നിയമങ്ങള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.