Currency

യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

സ്വന്തം ലേഖകന്‍Thursday, March 21, 2019 12:35 pm

അബുദാബി: നേരത്തെ യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചതനുസരിച്ച് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കാത്ത നിരവധി ഉപഭോക്താക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വിവിധ ബാങ്കുകള്‍ ബ്ലോക്ക് ചെയ്തു.

യുഎഇയിലെ പ്രമുഖ ബാങ്കുകളായ എഡിസിബി, റാക് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, സിബിഐ തുടങ്ങിയവ നേരത്തെ തന്നെ ഇത് സംബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 28ന് മുന്‍പ് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ നല്‍കാത്തവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കലും മറ്റ് ഇടപാടുകളും മരവിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.

ഇപ്പോള്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കുന്നതോടെ ഇവ പഴയതുപോലെ വീണ്ടും ഉപയോഗിക്കാനാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x