Currency

ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് വിലക്കേര്‍പ്പെടുത്താന്‍ തൊഴിലുടമക്ക് അനുമതി

സ്വന്തം ലേഖകന്‍Thursday, March 21, 2019 12:39 pm

റിയാദ്: സൗദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റില്‍ പോവുന്ന തൊഴിലാളിക്കു രണ്ട് വര്‍ഷത്തേക്ക് സൗദിയിലേക്ക് തിരിച്ചെത്തുന്നതിനു വിലക്കേര്‍പ്പെടുത്താന്‍ തൊഴിലുടമക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്കും ഇത് ബാധകമെന്നു മന്ത്രാലയം അറിയിച്ചു. സാധാരണ ഗതിയില്‍ സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന വിദേശിക്ക് മറ്റൊരു വിസയില്‍ ജോലിക്കായി ഉടനെ സൗദിയിലേക്ക് തിരിച്ചെത്തുന്നതിന് വിലക്കില്ല.

എന്നാല്‍ ഫൈനല്‍ എക്‌സിറ്റില്‍ പോയ വിദേശ തൊഴിലാളി രണ്ടുവര്‍ഷത്തിനുള്ളില്‍ നേരത്തെ ജോലിചെയ്ത സ്ഥാപനത്തിന് സമാനമായ രീതിയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിക്കായി വരുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ പഴയ തൊഴിലുടമക്ക് അധികാരമുണ്ടായിരിക്കുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.

വിവിധ കാരണങ്ങളാല്‍ തൊഴിലുടമയില്‍ നിന്നും ഇത്തരക്കാര്‍ എക്സിറ്റിന് ശ്രമിക്കാറുണ്ട്. എക്സിറ്റില്‍ പോവുകയോ മറ്റു കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ചു രാജ്യത്ത് തുടരുകയോ ചെയ്യുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x