
റിയാദ്: സൗദിയില്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 11 ലക്ഷം തൊഴിലവസരങ്ങളാണ് പോയ വര്‍ഷം സൃഷ്ടിച്ചത്. ഈ വര്‍ഷം ഇത് പതിനാല് ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് യു.എ.ഇ, ബഹറൈന്‍ എന്നി രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. ലണ്ടന്‍ ആസ്ഥാനമായ വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച കൗണ്‍സില്‍ പുറത്ത് വിടും. പ്രാഥമിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ബഹ്റൈനില്‍ 1,09,000 വും, യു.എ.ഇയില്‍ 7,53,000വും തൊഴിലവസരങ്ങള്‍ ഈ മേഖല സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ അന്താരാഷ്ട്ര സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 14.08 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എ.ഇയില്‍ 37.3 ബില്ല്യണ്‍ ഡോളറും ബഹ്റൈനില്‍ 3.9 ബില്ല്യണ്‍ ഡോളറുമായിരുന്നു അന്താരാഷ്ട്ര സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.