
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ നീക്കം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സ്പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. സ്പോണ്‍റുടെ താമസ പരിധിയിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്പോണ്സറോ പ്രതിനിധിയോ നേരിട്ട് ഹാജരായി വേണം അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ സിവില്‍ ഐഡി, പാസ്സ്പോര്‍ട്ട് എന്നിവക്കൊപ്പം അനുമതി പത്രം കൂടി കാണിച്ചാല്‍ മാത്രം കുവൈത്ത് വിടാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനത്തെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ജോലിക്കാര്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ എക്സിറ്റ് പെര്‍മിറ്റ് സംവിധാനം സഹായകമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.