
കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് ഇ-സംവിധാനം വരുന്നു. പുതിയ ഡ്രൈവിങ് ലൈസന്‍സിനും പഴയത് പുതുക്കുന്നതിനുമുള്ള അപേക്ഷ സ്വീകരിക്കുന്നതും ഓണ്‍ലൈന്‍ വഴിയാകും. വിവിധ ഗവര്‍ണറേറ്റുകളിലെ ഓട്ടമേറ്റഡ് മെഷീനുകള്‍ വഴിയാകും ലൈസന്‍സ് ലഭിക്കുക.
സ്വദേശികള്‍ക്ക് മേയ് ആദ്യവാരം മുതലും വിദേശികള്‍ക്ക് വര്‍ഷാവസാനത്തോടെയും ലൈസന്‍സ് ലഭ്യമാക്കുക ഇ-സംവിധാനം വഴിയാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കണം. അപേക്ഷ സംബന്ധിച്ച വിവരം അപേക്ഷകന്റെ നമ്പറില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും.
ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍, ഡ്രൈവിങ് ലൈസന്‍സിന് അര്‍ഹതയുള്ള ജോലിയില്‍ നിന്ന് അതല്ലാത്ത ജോലിയിലേക്കു മാറിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍, ജോലിയില്‍ പ്രവേശിച്ച വീട്ടമ്മമാര്‍, 65 വയസ്സ് കഴിഞ്ഞ വിദേശികള്‍, രാജ്യം വിട്ടുപോയ വിദേശികള്‍ എന്നിവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് മരവിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.