
റിയാദ്: സൗദിയിലെ അതിവേഗ റെയില്‍ പദ്ധതിയായ ഹറമൈന്‍ ട്രെയിന്റെ പ്രതിവാര സര്‍വീസ് 50 ആക്കി വര്‍ധിപ്പിക്കുന്നു. വിദേശ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്താണ് സേവനം വിപുലപ്പെടുത്തുന്നതെന്നും റമസാനില്‍ ട്രെയിനുകളുടെ എണ്ണം വീണ്ടും കൂട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മക്ക, ജിദ്ദ, റാബിഗ്, മദീന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് അതിവേഗ ട്രെയിന്‍. മണിക്കൂറില്‍ 300ലേറെ കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിന്‍ മക്കയില്‍ നിന്നു ഒന്നര മണിക്കൂര്‍ കൊണ്ട് 450 കിലോമീറ്റര്‍ പിന്നിട്ട് മദീനയിലെത്തും. സെപ്റ്റംബര്‍ 24നാണ് ഹറമൈന്‍ ട്രെയിന്‍ സേവനം ആരംഭിച്ചതെങ്കിലും ഒക്ടോബര്‍ പതിനൊന്നിനാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഇതോടകം 700 ട്രെയിനുകളിലായി മൂന്നു ലക്ഷത്തിലേറെ പേര് യാത്ര ചെയ്തതായി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.