Currency

വിസ തട്ടിപ്പിനിരയായവര്‍ നാട് വിടേണ്ടതില്ലെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Saturday, March 30, 2019 2:12 pm

കുവൈത്ത് സിറ്റി: വിസ തട്ടിപ്പിനിരയായി കുവൈത്തിലെത്തിയ വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ കാരുണ്യം. വ്യാജ കമ്പനിയുടെ പേരില്‍ നല്‍കിയ വിസയിലാണ് പതിനായിരത്തോളം തൊഴിലാളികളെ മനുഷ്യക്കടത്തു സംഘം കുവൈത്തിലെത്തിച്ചത്. ഈ തൊഴിലാളികളെ മന്ത്രാലയം നാടുകടത്തലില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് പിഴ അടച്ചശേഷം പുതിയ തൊഴിലിടം കണ്ടെത്താനും അധികൃതര്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

മനുഷ്യക്കടത്തിന്റെ ഇരകളെന്ന നിലയില്‍ മാനുഷിക പരിഗണന വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്നു താമസകാര്യ വകുപ്പ് തീരുമാനിച്ചത്. താമസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകള്‍ ശരിയാക്കിയാല്‍ ഇവര്‍ക്ക് കുവൈത്തില്‍ തുടരാം. പുതിയ തൊഴിലിടം കണ്ടെത്തി വിസ മാറാനും തൊഴിലാളികളെ അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x