Currency

വാഹനവുമായി റോഡില്‍ അഭ്യാസം കാട്ടിയാല്‍ കനത്ത ശിക്ഷ

സ്വന്തം ലേഖകന്‍Saturday, March 30, 2019 2:32 pm

അബുദാബി: വാഹനം കൊണ്ട് റോഡില്‍ അഭ്യാസം കാട്ടുന്നവര്‍ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവര്‍ക്കും കടുത്ത ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. നിയമലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമം ലംഘിക്കുന്നവരുടെ വാഹനം 2 മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പൊലീസ് സൂചിപ്പിച്ചു.

അപകടകരമാംവിധം വാഹനം ഓടിക്കുന്നവര്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നതിനൊപ്പം നിരപരാധികളായ മറ്റു യാത്രക്കാരുടെയും ജീവന്‍ കവരുമെന്നും ഓര്‍മിപ്പിച്ചു. ഇത്തരത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന വിഡിയോ ദൃശ്യം കാണിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്.

നിയമം ലംഘിച്ച് റോഡില്‍ മത്സരയോട്ടം നടത്തി ദൃശ്യം പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു. പൊതു, സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x