
കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതിക്കാരോട് മാതൃകാപരമായി പെരുമാറാണമെന്നു നിര്‍ദേശം. മോശം പെരുമാറ്റത്തിന്റെ പേരില്‍ രാജ്യത്തെ ഒരു പോലീസ് സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് അസ്സ്വബാഹിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്.
പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സന്ദര്‍ശകരോട് പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിരമിച്ചവരോട് ആദരവോടെ പെരുമാറണമെന്നാണ് നിര്‍ദേശം. രാജ്യത്തിനു വേണ്ടി സേവനം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പോലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ്, പോലീസ് വകുപ്പമേധാവി ഇസാം അല്‍ നയീം എന്നിവരുടെ നിര്‍ദേശമനുസരിച്ചുള്ള സര്‍ക്കുലര്‍ ഗൗരവത്തിലെടുക്കണമെന്നും പൊതു സുരക്ഷാകാര്യ അണ്ടര്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനം കൂടുതല്‍ മാതൃകാ പരമാക്കാനും എക്‌സ് സര്‍വീസ് ജീവനക്കാര്‍ക്ക് കൂടുതല്‍ പരിഗണന ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.