
റിയാദ്: വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നല്കി. അന്താരാഷ്ട്ര തലത്തിലെ അപൂര്‍വ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘകാല ഇഖാമ നല്കാന് ഉദ്ദേശിക്കുന്നത്. ഗോള്‍ഡന്‍ കാര്‍ഡ് നല്കി തുടക്കം കുറിക്കുന്ന പദ്ധതി, വിദ്ഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷമാണ് നടപ്പാക്കുക.
ഗോള്‍ഡന്‍ കാര്‍ഡ് നല്കി ദീര്‍ഘകാലം സൗദിയില്‍ തങ്ങാന്‍ അനുവാദമുള്ളവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും. അതേസമയം ദീര്‍ഘകാല ഇഖാമയുടെ കാലാവധി എത്രയായിരിക്കും എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ഏതെല്ലാം മേഖലയിലുള്ള പ്രതിഭകള്‍ക്ക് ദീര്‍ഘകാല ഇഖാമ നല്‍കണമെന്ന് വിദഗ്ധരുടെ അഭിപ്രായം ശേഖരിച്ച ശേഷം മന്ത്രാലയം തീരുമാനിക്കും. തീരുമാനമായാല്‍ നടപ്പാക്കുന്നതിന് 32 മാസത്തെ സമയമെടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.