
അബുദാബി: ആറു ആയുര്‍വേദ മരുന്നുകള്‍ യുഎഇ നിരോധിച്ചു. വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന മരുന്നുകളാണ് നിരോധിച്ചത്. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ മരുന്നിലുണ്ടെന്ന ഓസ്ട്രേലിന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്.
രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കാനായി നല്കുന്ന ചൈനീസ് പച്ചമരുന്നായ ഫലോപിയ മള്‍ട്ടിഫ്ളോറ, ഷുവേ ഡി അന് എന്നിവ നിരോധിച്ചു. ഇതിലൊരെണ്ണം രക്തചംക്രമണം കൂട്ടാനും മറ്റൊന്ന് മുടികൊഴിച്ചില്‍ തടയാനുമാണ് നല്‍കിയിരുന്നത്. വിഷാദം, രക്തസമ്മര്‍ദം, ഭാരം കുറയല്‍, ലൈംഗിക ഉത്തേജനം, ദഹനം എന്നിവയ്ക്കായി നല്‍കിയിരുന്ന മരുന്നുകളും നിരോധിച്ചവയില്‍ ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.