
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം ലഭിച്ച ഇന്ത്യക്കാരനെ കണ്ടെത്തി, സന്തോഷ വിവരം അറിയിച്ചു. മുംബൈ സ്വദേശി രവീന്ദ്ര ബോലൂറാണ് 18.62 കോടി രൂപ നേടിയ ഭാഗ്യവാന്. സമ്മാന വിവരം അറിയിക്കാനായി ടിക്കറ്റില്‍ രേഖപ്പെടുത്തിയ നമ്പറില്‍ ബിഗ് ടിക്കറ്റില്‍നിന്നു വിളിച്ചപ്പോള്‍ ചെറിയൊരു കുട്ടിയാണ് ഫോണെടുത്തത്. രവീന്ദ്ര മുംബൈയിലേക്ക് പോയിരിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞു വിളിക്കാനുമായിരുന്നു മറുപടി.
തുടര്‍ച്ചയായി പല തവണ വിളിച്ചിട്ടും പിന്നീട് മറുപടിയില്ല. ഇതേതുടര്‍ന്ന് ഭാഗ്യശാലിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് വിഡിയോ സന്ദേശം ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രവിയെ കണ്ടെത്തി വിവരം അറിയിച്ചുവെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും പറഞ്ഞ് ബിഗ് ടിക്കറ്റ് അധികൃതര്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
ഗ്രാന്‍ഡ് പ്രൈസ് നേടിയതില്‍ രവി അതീവ സന്തോഷവാന്‍ ആണെന്നും അധികൃതര്‍ പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ 202-ാം സീരീസില്‍ ഒരു കോടി ദിര്‍ഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലെ വിജയിയാണ് രവീന്ദ്ര.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.