Currency

വിദേശികളുടെ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Sunday, April 7, 2019 3:19 pm

കുവൈത്ത് സിറ്റി: പാസ്‌പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ച് വിദേശികളുടെ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്. താമസകാര്യ വകുപ്പ് കഴിഞ്ഞ മാസം മുതലാണ് പുതിയ സംവിധാനം നടപ്പാക്കിയത്. പുതിയ സംവിധാനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്.

എമിഗ്രെഷന്‍ നടപടികള്‍ക്ക് സിവില്‍ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തില്‍ ചെറിയ രീതിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതര്‍ നടത്തിയ ബോധവല്‍ക്കരണം ഫലം ചെയ്തു. പുതിയ സംവിധാനവുമായി വിദേശികള്‍ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തല്‍. അതേസമയം വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തിലെ എമിഗ്രെഷന്‍ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടെ പുതിയ സംവിധാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x