
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 2018 ഫെബ്രുവരി മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 172 പേരുടെ സേവനം ജല- വൈദ്യുതി മന്ത്രാലയം അവസാനിപ്പിച്ചു. ഇതില്‍ 39 ജീവനക്കാര്‍ വിദേശികളാണ്. ഇതേ കാലയളവില്‍ 155 സ്വദേശികള്‍ക്ക് പുതുതായി നിയമനം നല്‍കിയതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ജല-വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലാണ് പുതിയ ജീവനക്കാരില്‍ അധികവും നിയമിക്കപ്പെട്ടത്. 93 സ്വദേശികളെയാണ് ഈ മേഖലയില്‍ നിയമിച്ചത്. വൈദ്യുതോല്പാദന-ജല ശുദ്ധീകരണ പ്ലാന്റുകളിലാണ് പിന്നീട് കൂടുതല്‍ പേരെ നിയമിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.