Currency

കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍വല്‍കരിക്കുന്നു

സ്വന്തം ലേഖകന്‍Monday, April 15, 2019 8:23 pm

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍വല്‍കരിക്കുന്നു. പ്രധാനമായും ലൈസന്‍സ് അപേക്ഷാ നടപടി ക്രമങ്ങളാണ് ഡിജിറ്റലാക്കുന്നത്. ലൈസന്‍സ് വിതരണവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍വത്കരണത്തിന്റെ പരിധിയില്‍ വരുമെന്ന് മുനിസിപ്പല്‍ കാര്യമന്ത്രി ഫഹദ് അല്‍ ശുആല പറഞ്ഞു. പേപ്പര്‍ ജോലികള്‍ 85 ശതമാനം കുറച്ചു കുവൈത്ത് ഒരു സ്മാര്‍ട്ട് മുനിസിപ്പാലിറ്റി ആക്കുകയാണ് ലക്ഷ്യം.

വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം രാജ്യത്തുനിന്ന് അപേക്ഷ നല്‍കാന്‍ കഴിയും. അതേസമയം ഇടപാടുകള്‍ എളുപ്പത്തിലാവുമെങ്കിലും നിലവില്‍ മാനുവല്‍ ആയി ജോലി ചെയ്തിരുന്ന നിരവധി പേര്‍ക്ക് ഡിജിറ്റല്‍വല്‍ക്കരണത്തോടെ തൊഴില്‍ നഷ്ടമാവുമെന്ന് മുനിസിപ്പല്‍ മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു. പിരിച്ചുവിടുന്നവരില്‍ ഭൂരിഭാഗവും വിദേശികളാണ്. നിലവില്‍ ക്ലറിക്കല്‍ ജോലികള്‍ ചെയ്തിരുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ പരിശീലനം നല്‍കി ഡാറ്റാ എന്‍ട്രി ജോലിക്ക് നിയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x