
അബുദാബി: ആദായ വില്പന വാഗ്ദാനം ചെയ്യുന്ന സ്പ്രിങ് സെയിലിന് അബുദാബിയില്‍ ഇന്നു തുടക്കം. 75 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ള സ്പ്രിങ് സെയില്‍ മേയ് 1 വരെ നീണ്ടുനില്‍ക്കും. പ്രമോഷന് പദ്ധതിയില്‍ നഗരത്തിലെ 15 ഷോപ്പിങ് മാളുകളിലെ 300 ഷോപ്പുകള്‍ പങ്കെടുക്കും. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ റിടെയില്‍ അബുദാബി (റാഡ്) പദ്ധതിയുടെ ഭാഗമായാണ് സെയില്‍.
അബുദാബി മാള്‍, ഡല്‍മ മാള്‍, ബവാഡി മാള്‍, അല്‍ഐന്‍ മാള്‍, യാസ് മാള്‍, അല്‍വഹ്ദ മാള്‍, ഡബ്ലുടിസി മാള്‍, ഖാലിദിയ മാള്‍, മുഷ്റിഫ് മാള്‍, റാഹ മാള്‍, മദീനാ സായിദ് മാള്‍, മസ്്യദ് മാള്‍, ബരാരി മാള്‍, ഫോഹ മാള്‍, ബവാബത് അല്‍ ഷര്‍ഖ് മാള്‍ എന്നിവയാണ് സെയിലില്‍ പങ്കാളികളാകുന്നത്. 200 ദിര്‍ഹത്തിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് 1,24,000 ദിര്‍ഹം വരെ സമ്മാനം നേടാന്‍ അവസരമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.