
റിയാദ്: സൗദി അറേബ്യയുടെ പുതിയ യു.എസ് അംബാസിഡറായി പ്രിന്‍സസ് റീമാ ബിന്ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ഔദ്യോഗികമായി ചുമതലയേറ്റു. റിയാദിലെ യമാമ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സല്മാന് രാജാവിന് മുമ്പാകെയാണ് ഔദ്യോഗികമായി ചുമതലയേറ്റത്. ആദ്യമായാണ് ഒരു വനിതയെ യു.എസ് അംബാസിഡറായി സൗദി നിയമിക്കുന്നത്.
രാജ്യത്ത് സ്ത്രീ ശാക്തീകരണ രംഗത്ത് നേതൃപരമായി പങ്ക് വഹിച്ച വ്യക്തിയാണ് പ്രിന്‍സസ് റീമാ ബിന്ത് ബന്ദര്‍. പ്രിന്‍സസ് റീമയുടെ പിതാവ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ഇരുപത്തി രണ്ട് വര്‍ഷത്തോളം യു.എസ്. അംബാസിഡറായി ചുമതല വഹിച്ചിട്ടുണ്ട്. പഠനവും കുട്ടികാലവും യു.എസിലാണ് പൂര്‍ത്തിയാക്കിയത്. വാഷിംഗ് ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഉന്നത പഠനവും പൂര്‍ത്തിയാക്കി. സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ ഉപമേധാവിയായിരുന്നു പ്രിന്‍സസ് റീമ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.