
അബുദാബി: ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതും അണ്ഡവും ബീജവും ദാനം ചെയ്യുന്നതും നിരോധിക്കുന്ന കരടു ബില്ലിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. എന്നാല്‍ ഗര്‍ഭധാരണത്തിന് സഹായകമാകും വിധം ഭ്രൂണവും അണ്ഡവും ബീജവും സൂക്ഷിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
കരടു ബില്ലിന് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍കൂടി അംഗീകരിക്കുന്നതോടെ നിയമത്തിന് അന്തിമ അനുമതിയാകും. നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി 10 ലക്ഷം ദിര്‍ഹം പിഴയും 5 വര്‍ഷം തടവുമാണ് ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.