
കുവൈത്ത് സിറ്റി: നാട്ടില്‍ നിന്ന് തിരികെ വരുന്നതിനിടെ പ്രവാസി വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്തിരുന്ന മേട്ടുപ്പാളയം സ്വദേശി ബാലുചന്ദ്രനാണ് (58) മരിച്ചത്.
വിമാനം ലാന്റ് ചെയ്ത ഉടനെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സഹോദന് എത്തിയിരുന്നു. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ സഹോദരനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കുഴഞ്ഞുവീണത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.