Currency

യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം ഉയര്‍ന്നതായി സര്‍വേ

സ്വന്തം ലേഖകന്‍Tuesday, April 23, 2019 7:08 pm

അബൂദബി: യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നതായി സര്‍വേ ഫലം. 62.9 പോയിന്റുള്ള ആരോഗ്യ ക്ഷേമ സൂചിക ആഗോള ശരാശരിയേക്കാള്‍ മുകളിലാണ്. ആഗോളതലത്തില്‍ ആരോഗ്യക്ഷേമത്തില്‍ യു.എ.ഇ ആറാം സ്ഥാനത്താണ്.

ഹൃദയ ആരോഗ്യമാണ് പ്രധാന ഉല്‍കണ്ഠയായി യു.എ.ഇ നിവാസികള്‍ കാണുന്നത്. അതി രക്ത സമ്മര്‍ദം രണ്ടാം സ്ഥാനത്തുണ്ട്. ബോഡി മാസ് ഇന്‍ഡക്‌സ്, രക്ത സമ്മര്‍ദം പോലുള്ള ഹൃദയ ആരോഗ്യ സൂചികകളെക്കുറിച്ച് താമസക്കാര്‍ക്ക് ഏറെക്കുറെ ബോധ്യമുണ്ടെന്നും സര്‍വേ വെളിപ്പെടുത്തി.

22 ശതമാനം ആളുകള്‍ നിയന്ത്രിക്കാനാവാത്ത തരത്തില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ഉറക്കമില്ലായ്മ, മോശമായ ഭക്ഷണ രീതികള്‍ എന്നിവ വലിയ വെല്ലുവിളിയാണ്. വ്യായാമത്തില്‍ ശ്രദ്ധ ചെലുത്തുന്നതിലും കുറവു വരുന്നു. നീണ്ട സമയം ജോലി ചെയ്യുന്നതും ജോലി സ്ഥലത്തെ ബന്ധങ്ങളും 91 ശതമാനം ആളുകളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x