
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. അധ്യാപക തസ്തികകളിലും അഡ്മിനിസ്‌ട്രേറ്റിവ് തസ്തികകളിലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ ജോലി തരപ്പെടുത്തിയത് നേരത്തെ പാര്‍ലമെന്റ് തലത്തില്‍ വന്‍ വിവാദമായിരുന്നു. മന്ത്രാലയ അധികൃതരുടെ ഒത്താശയോ തുല്യത പരിശോധനയില്‍ വന്ന പിഴവുകളോ ആണെന്നായിരുന്നു പാര്‍ലിമെന്റംഗങ്ങളുടെ ആക്ഷേപം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയതായി പരിശോധനയില്‍ കണ്ടെത്തിയ അഞ്ച് കേസുകള്‍ ജനറല്‍ പ്രോസിക്യൂഷന് കൈമാറിയാതായി വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ അന്‍സാരി പറഞ്ഞു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് എല്ലാ സര്‍ട്ടിഫിക്കറ്റുകളും വീണ്ടും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കിയത് സൂക്ഷ്മ പരിശോധനയില്‍ അഗീകാരമില്ലാത്ത സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചു നേടിയ അഞ്ച് പേര്‍ക്കെതിരെയാണ് കോടതിയെ സമീപിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.