
റിയാദ്: സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ സൗദി രാജാവിന്റെ ഉത്തരവ്. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണെന്ന് ഭരാണാധികാരി സല്മാന് രാജാവാണ് ഉത്തരിട്ടത്.
ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം, സര്‍ക്കുലര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്കി കഴിഞ്ഞു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലര്‍ക്ക്, ഓഫീസ് അഡ്മിനിസ്റ്റേഷന് എന്നീ ജോലികളില്‍ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.
ഈ ജോലികളില്‍ വിദേശികളുമായി തൊഴില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്‍കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാന്‍ അനുവദിക്കും. അതേസമയം സര്‍ക്കാര്‍ മേഖലയിലുള്ള നേഴ്സിംഗ് തസ്തികകള്‍ സംബന്ധിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.