
കുവൈത്ത് സിറ്റി: ഗതാഗത നിരീക്ഷണത്തിന് പുതിയ ക്യാമറകള്‍ സ്ഥാപിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അമിത വേഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ക്ക് പുറമെയാണ് റോഡ് നിരീക്ഷണത്തിനായി ആഭ്യന്തര മന്ത്രാലയം കൂടുതല്‍ ക്യാമറള്‍ സ്ഥാപിച്ചത്.
റോഡിലെ തിരക്ക് മനസ്സിലാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ ക്യാമറ യൂണിറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഓപറേഷന്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഒരേസമയം വിവിധ റോഡുകള്‍ നിരീക്ഷിക്കാന്‍ കഴിയും. തിരക്കില്ലാത്ത റൂട്ടുകളിലേക്ക് ഗതാഗതം തിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഈ ക്യാമറകള്‍ സഹായകരമാവും.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനായി ഗതാഗത വകുപ്പ് ഏതാനും മൊബൈല്‍ ക്യാമറ യൂണിറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ റോഡുകളിലും പാലങ്ങളിലുമാണ് ഇത് ഉപയോഗിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.