Currency

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Monday, April 29, 2019 5:09 pm

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. കുവൈത്തിലേക്ക് നേഴ്‌സ്മാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്. ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ എംബസിയെ സമീപിച്ചിട്ടില്ല.

നിലവില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം, റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു. ഇ-മൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് കാണിച്ച് കുവൈത്തിലും ഇന്ത്യയിലും പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് എംബസി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x