
കുവൈത്ത് സിറ്റി: അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് കൂടി കുവൈത്ത് വിലക്കേര്‍പ്പെടുത്തി. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ കുവൈത്ത് റെസിഡന്‍സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 20 ആയി.
എത്യോപ്യ, ബര്‍ക്കിനാ ഫാസോ, ഭൂട്ടാന്‍, ഗിനി, ഗിനി-ബിസൗ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിലക്കിയത്. ജിബൂട്ടി, കെനിയ, യുഗാണ്ട, നൈജീരിയ, ടോഗോ, സെനഗല്‍, മലാവി, ഛാഡ്, സീറാ ലിയോണ്‍, നൈജര്‍, ടാന്‍സാനിയ, ഗാംബിയ, ഘാന, സിംബാവെ, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങിലെ പൗരന്മാര്‍ക്ക് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.