Currency

കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ നാടുകടത്തും

സ്വന്തം ലേഖകന്‍Wednesday, May 1, 2019 8:36 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഭര്‍ത്താവും മക്കളുമുള്‍പ്പെടെ കുവൈത്ത് വിടേണ്ടി വരും. കമ്പനി ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍ കമ്പനി വന്‍ തുക പിഴ നല്‍കേണ്ടി വരും. മാത്രമല്ല കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. കമ്പനികള്‍ക്ക് കീഴില്‍ സന്ദര്‍ശന വിസയില്‍ എത്തിയവരാണ് യാചനയിലേര്‍പ്പെട്ടതെങ്കിലും സ്‌പോണ്‍സറിങ് കമ്പനിയുടെ ഫയല്‍ മരവിപ്പിക്കും.

റംസാന്‍ മാസത്തില്‍ യാചന പിടികൂടാന്‍ മഫ്തി വേഷത്തിലുള്ള പൊലീസുകാരെയും വനിതാ പൊലീസിനെയും നിയോഗിക്കും. പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x